Loksabha Election 2024Politics

ആഞ്ഞടിച്ച് അനില്‍ ആന്റണി; നന്ദകുമാര്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആള്‍; കുര്യന്‍ കുതികാല്‍ വെട്ടി

പത്തനംതിട്ട: ദല്ലാള്‍ നന്ദകുമാറെന്ന ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ മകന്‍ അനില്‍ ആന്റണി പണം വാങ്ങിയെന്നും പിന്നീട് പിജെ കുര്യനും പി.ടി. തോമസും ഇടപെട്ടാണ് തിരികെ വാങ്ങിത്തന്നതെന്നുമുള്ള ആരോപണങ്ങള്‍ക്കാണ് കനത്ത ഭാഷയിലുള്ള മറുപടി.

സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യില്‍ നിന്നും വാങ്ങിയെന്നായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വര്‍ഷം മുന്‍പ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനില്‍ വ്യക്തമാക്കി.

12 വര്‍ഷം മുമ്പ് നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോള്‍ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ്. കുര്യന്റെ ആളാണെന്ന് പറഞ്ഞാണ് അന്ന് നന്ദകുമാര്‍ വന്നത്. നടക്കാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീര്‍പ്പാക്കിയത് നന്ദകുമാര്‍ ഇടപെട്ടായിരുന്നു. രാഷ്ട്രീയ കുതികാല്‍ വെട്ടുന്ന പിജെ കുര്യന്‍ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചുവെന്നും അനില്‍ ആന്റണി പറഞ്ഞു.

കുര്യന്റെ ശിഷ്യന്‍ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചു. ഇ.ഡിയില്‍ വരെ പരാതിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യന്‍ ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013ന് ശേഷം നന്ദകുമാറിനെ ഞാന്‍ കണ്ടിട്ടില്ല. പി.ജെ കുര്യന്‍ കള്ളം പറയുകയാണെന്നും അനില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button