
അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം കേരളത്തില്‍ എത്തും. ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയിൽ സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം സില്‍വര്‍ലൈന് ബദലായി ഇ.ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ.ശ്രീധരന്റെ കത്തും റെയില്‍വേ മന്ത്രാലയം പരിശോധിക്കും. ഇ.ശ്രീധരന്‍ ഡല്‍ഹിയിലെത്തി റെയില്‍വേമന്ത്രിയെ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.