മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ മകന് അഹമ്മദുല്‍ അസഫാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുഹമ്മദിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് അഹമ്മദുല്‍ അസഫ്. കുട്ടിയുടെ മാതാവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി വിവരം. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.



