Chintha Jerome: ചിന്തയുടെ ശമ്പള കുടിശ്ശിക തീര്‍ത്ത് സര്‍ക്കാര്‍; കര്‍ഷകരുടേത് ബാക്കി
8.80 ലക്ഷം രൂപ ലഭിച്ചു; കുടിശിക ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കുമെന്നായിരുന്നു ചിന്ത അന്ന് പറഞ്ഞത്, പക്ഷേ, അതുണ്ടായില്ല
നെല്ല് കൊടുത്തിട്ടും സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ ദിവസംപോലും കര്‍ഷകര്‍ ഉപവാസമിരിക്കുന്ന നാടായിരിക്കുകയാണ് കേരളം. അതേസമയം, മുന്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന് കുടിശികായിരുന്ന ശമ്പളം അനുവദിച്ചു. 8,80,645 രൂപയാണ് കുടിശിക ശമ്പളമായി ചിന്തക്ക് ലഭിച്ചത്.

2016 ഒക്ടോബര്‍ 14 നായിരുന്നു ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്നു ശമ്പളം. 2018 മെയ് 26 ന് ശമ്പളം 1 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. അദ്ധ്യക്ഷ ആയ ദിവസം മുതല്‍ ശമ്പളം 1 ലക്ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്ത് നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ചിന്തയുടെ ആവശ്യം രണ്ട് പ്രാവശ്യം നിരസിച്ചു. സജി ചെറിയാന്‍ രാജി വച്ചപ്പോള്‍ മുഹമ്മദ് റിയാസിന് യൂത്ത് കമ്മീഷന്റെ ചുമതല ലഭിച്ചിരുന്നു.