കൂടൽമാണിക്യം ക്ഷേത്രം പുതിയ കഴകക്കാരൻ; ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

0

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്‌വൈസ് മെമോ അയച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവെച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ എസ് അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്.

കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here