
ഗണേശോത്സവത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തുന്ന ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ അപകടം. വിവിധയിടങ്ങളിലായി ഒമ്പത് പേര്‍ മുങ്ങിമരിച്ചു. 12 പേരെ കാണാതായതായും വിവരങ്ങൾ ലഭിച്ചു.
താനെ, പൂനെ, നന്ദെദ്, നാസിക്, ജല്‍ഗോണ്‍, വാഷിം, പല്‍ഘര്‍, അമരാവതി ജില്ലകളിലാണ് മരണം സംഭവിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു . പൂനെയിലും നാസിക്കിലും വിവിധ ജലാശയലങ്ങളിലായി അഞ്ച് പേര് വീതം ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മധ്യപ്രദേശില്‍ രണ്ട് ആണ്‍കുട്ടികളും ചടങ്ങിനിടെ മുങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പത്ത് ദിവസം നീളുന്ന ഗണേശോത്സവത്തിന്റെ അവസാനമായാണ് ഗണപതി വിഗ്രഹ നിമജ്ജനം നടത്തുന്നത്.




