News

മോഹന്‍ലാല്‍ പിന്‍മാറി ; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം, പത്രിക സമര്‍പ്പിച്ച് നടന്‍ ജഗദീഷും

മോഹന്‍ലാല്‍ പിന്‍മാറിയതോടെ, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും രവീന്ദ്രനും. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ആറ് പേരാണ് മത്സരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്‌നമാണ് പത്രിക തള്ളാന്‍ കാരണമെന്നാണ് അറിയുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പത്രിക നല്‍കി. 74 പേരാണ് മത്സരരംഗത്തുള്ളത്. അതേസമയം, ആരോപണവിധേയര്‍ മത്സപിക്കുന്നതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചില താരങ്ങള്‍ രംഗത്തെത്തി. ആരോപണ വിധേയര്‍ ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് നടിയും ‘അമ്മ’യുടെ നിലവിലെ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍ ചോദിച്ചു.

നവ്യനായര്‍, കുക്കുപരമേശ്വരന്‍, ടിനി ടോം, വിനു മോഹന്‍, അനന്യ, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പടെ നിരവധി പേരാണ് മത്സരംഗത്തുള്ളത്. ഈ മാസം 31 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button