International

അമേരിക്ക പാര്‍ട്ടി’ : മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം

ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒ ആയ ഇലോണ്‍ മസ്‌ക്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വഷളായതോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മസ്‌ക് പുതിയ നീക്കം നടത്തുന്നതെന്നാണ് സൂചന. മാത്രമല്ല, രാഷ്ട്രീയ ഭിന്നതയ്ക്ക് മറുപടിയായി, ഈ ആഴ്ച എക്സില്‍ മസ്‌ക് ഒരു പോള്‍ നടത്തുകയും ചെയ്തു. മധ്യവര്‍ഗക്കാരെ കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമുണ്ടോ എന്നായിരുന്നു മസ്‌ക് എക്‌സില്‍ പോസ്റ്റിട്ടത്.

ഈ പോളില്‍ 5.6 ദശലക്ഷത്തിലധികം പ്രതികരണങ്ങളാണ് മസ്‌കിന് ലഭിച്ചത്. ഏകദേശം 80% പേര്‍ പിന്തുണ പ്രകടിപ്പിച്ചു. ”ജനങ്ങള്‍ സംസാരിച്ചു. അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണ്” എന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ”അമേരിക്ക പാര്‍ട്ടി” എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു . ട്രംപിന്റെ 2.4 ട്രില്യണ്‍ ഡോളര്‍ നികുതിയും ചെലവ് ബില്ലും മസ്‌ക് അപലപിച്ചതിനെത്തുടര്‍ന്ന് മസ്‌കിനും ട്രംപിനും ഇടയിലുള്ള വിള്ളല്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. സ്‌പേസ് എക്‌സ്, ടെസ്ല എന്നിവയുള്‍പ്പെടെ മസ്‌കിന്റെ കമ്പനികളുമായുള്ള ഫെഡറല്‍ കരാറുകള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ട്രംപ് തിരിച്ചടിച്ചു. ചില ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ മസ്‌കിന് ഇത് രാഷ്ട്രീയമായി വഴിത്തിരിവാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button