Kerala

ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണം; പരാതി ഇല്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി ഇല്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കും. പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു.സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷൈന്‍ ടോം ചാക്കോ എത്രയും വേഗം ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കേണ്ടി വരും.

ഷൈനിനെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് . ഷൈനിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബര്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, ‘അമ്മ’ എന്നീ സംഘടനകള്‍ക്കാണ് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുള്ളത്. താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് ഷൈന്‍ ടോം ചക്കോയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്. സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button