Kerala

സരിന് നിരുപാധിക പിന്തുണ; മത്സരത്തില്‍ നിന്ന് പിന്‍മാറി എകെ ഷാനിബ്

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എകെ ഷാനിബ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എകെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം.

തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് ഷാനിബ് പറഞ്ഞു. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ തന്റെ പേരാട്ടം, അത് ലക്ഷ്യത്തിലെത്തണമെന്ന അഭിപ്രായത്തിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്യണിസ്റ്റുകാരന് വോട്ടു ചെയ്യാന്‍ മടിയുള്ള ആളുകള്‍ക്കും സരിന്റെ സ്വതന്ത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുതകുന്ന നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് ഷാനിബ് പറഞ്ഞു.

താന്‍ കോണ്‍ഗ്രസുകാരനാണ്. ഏതെങ്കിലും തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിനകത്തെ തെറ്റായ പ്രവണത തിരുത്തുന്നതിനുവേണ്ടിയാണ് സരിന് പിന്തുണ നല്‍കുന്നത്. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇക്കരാര്യം നേതാക്കള്‍ രഹസ്യമായി സമ്മതിച്ചതാണ്. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രിലെ നിരവധി വോട്ടുകള്‍ ചേരും. അത് ബിജെപിയിലേക്ക് പോകരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചെന്നും സരിന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button