എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി; ലാൻഡിങ് ക്യാബിനകത്തെ താപനില ഉയർന്നതോടെ

0

എയർ ഇന്ത്യ ടോക്യോ – ദില്ലി വിമാനം കൊൽക്കത്തയിൽ ഇറക്കി. കാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്.

“ജൂൺ 29-ന് ഹനേദയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 357ന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്”- എന്നാണ് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.

ഈ അപ്രതീക്ഷിത വഴിതിരിച്ചുവിടൽ കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു- “ഞങ്ങളുടെ യാത്രക്കാരെ എത്രയും പെട്ടെന്ന് ദില്ലിയിലെത്തിക്കാൻ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു”.

LEAVE A REPLY

Please enter your comment!
Please enter your name here