എയർ ഇന്ത്യ, ഇൻഡി​ഗോ വിമാന സർവീസുകൾ പുനഃരാരംഭിച്ചു

0

കൊച്ചി: ഖത്തർ ആക്രമണത്തിനു പിന്നാലെ നിർത്തിവച്ച സർവീസുകൾ പുനഃരാരംഭിച്ച് എയർ ഇന്ത്യ, ഇൻഡി​ഗോ വിമാന കമ്പനികൾ. നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് വീണ്ടും തുടങ്ങിയത്

പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്തർ ആക്രമണത്തെ തുടർന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിയിരുന്നു.

ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ ഇൻഡി​ഗോയ്ക്ക് മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇതുകാരണം യാത്രാ സമയം കൂടുമെന്നു ഇൻഡി​​ഗോ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here