എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. കൊച്ചിയില്‍ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്‌സി ചെയ്യാന്‍ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
വിശദമായ പരിശോധനകള്‍ക്കായി വിമാനത്തിന്റെ സര്‍വീസ് എയര്‍ലൈന്‍ സ്ഥിരീകരിച്ചു. ലാന്‍ഡിംഗിനിടെയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം, വിമാനം ലാന്‍ഡ് ചെയ്ത റണ്‍വേക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (സിഎസ്എംഐഎ) വക്താവ് പറഞ്ഞു. ചെറിയ കാലതാമസങ്ങള്‍ ഒഴികെ വിമാന സര്‍വീസുകളൊന്നും കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.