Cinema

യെല്ലോ ടൂത്ത്സ് പുറത്തിറക്കിയ AI വീഡിയോ വൈറലാകുന്നു

പ്രമുഖ ഡിസൈനിംഗ് കമ്പനിയായ യെല്ലോ ടൂത്ത്സ് പുറത്തിറക്കിയ AI വീഡിയോ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം വൈറലാകുന്നു. യെല്ലോ ടൂത്ത്സിലെ സീനിയര്‍ AI വിഷ്വലൈസേഴ്സിന്‍റെ നേതൃത്വത്തില്‍, യെല്ലോ ടൂത്ത്സിന്‍റെ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ GAA (global academy of artistry)- യിലെ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടിന്‍റെ ഭാഗമായി തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിച്ചത്.

ഇതിന് മുന്‍പും യെല്ലോ ടൂത്ത്സ് പൂര്‍ണ്ണമായും AI സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറക്കിയ ഫിലിം പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

15 വര്‍ഷമായി മലയാളം ഫിലിം പോസ്റ്റര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയാണ് യെല്ലോ ടൂത്ത്. 450-ല്‍ അധികം മലയാള സിനിമകളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത്, പ്രേക്ഷക മനസ്സുകളില്‍ യെല്ലോ ടൂത്ത് ഇടം നേടിക്കഴിഞ്ഞു.

GAA (global academy of artistry)-യില്‍ പ്രധാനമായും 3D Modeling, Film poster design, AI Video creation, 3D Design & animation, Digital marketing, Graphic design തുടങ്ങിയ കോഴ്സുകളാണുള്ളത്. നിരവധി ക്രിയേറ്റീവ് ഡിസൈനേഴ്സിന്‍റെ പ്രാക്ടിക്കല്‍ ക്ലാസുകളും വര്‍ക്ക്ഷോപ്പുകളിലൂടെയാണ് GAA- യിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കാറുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button