NationalNews

അഹമ്മദാബാദ് വിമാനാപകടം: ‘അപകടകാരണം എന്താണെന്ന് അന്വേഷിക്കുകയാണ്’; അമിത് ഷാ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന്റെ അപകടകാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെ അമിത് ഷാ സന്ദർശിച്ചു. മരണപ്പെട്ടവരുടെ ഡിഎൻഎ പാമ്പിളുകൾ ശേഖരിക്കുന്നു. വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒപ്പമാണെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും അമിത് ഷായും അപകട സ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തിൽ നടുക്കമറിയിച്ച വ്യോമയാന മന്ത്രി വിശദമായി അന്വേഷണം നടത്തുമെന്നും പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

അപകടത്തിൽ 241 യാത്രക്കാരാണ് മരിച്ചത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ഗോപകുമാറും മരിച്ചവരിൽ ഉൾപെടുന്നു. ഒരാൾ അത്മഭുതകരമായി രക്ഷപ്പെട്ടു. അഹമ്മദാബാദ്-ലണ്ടൻ വിമാനം പറന്ന ഉടൻ സമീപത്തെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. ഹോസ്റ്റലിലെ അഞ്ചു വിദ്യാർത്ഥികളും മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button