News
അഹമ്മദാബാദ് വിമാന ദുരന്തം ; മൃതദേഹങ്ങൾ തെറ്റായി നൽകിയെന്ന പരാതിയിൽ നടപടി

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെറ്റായി നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് ലണ്ടനിലേക്കയച്ച മൃതദേഹങ്ങൾ അവിടെ തിരിച്ചറിയൽ നടപടികൾക്ക് വിധേയമാക്കും. 2 കുടുംബങ്ങൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് യുകെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. 12 മൃതദേഹങ്ങളാണ് ഇതുവരെ അയച്ചത്. കുടുംബങ്ങൾ സർക്കാരിനെ പരാതി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ വിഷയം ബ്രിട്ടിഷ് പ്രധാനമന്ത്രി ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.