
അഹമ്മദാബാദില്‍ വിമാന ദുരന്തം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് 21 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒന്‍പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ 32 പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്.
അതേസമയം പരിക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. ചികിത്സയില്‍ കഴിയുന്നവരില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്. അതിനിടെ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്.