Cinema

മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തില്‍: വിനയന്‍

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ക്കെതിരെ സംവിധായകന്‍ വിനയന്‍. സംഘടനകളില്‍ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സര്‍ക്കാരും വിഷയം ഗൗരവമായി കാണണം.

ശക്തമായ നടപടികള്‍ ഉണ്ടായാല്‍ ചിലപ്പോള്‍ ഇവര്‍ മാറാന്‍ സാധ്യതയുണ്ട്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയ ഇക്കാര്യം തന്നെ ഞെട്ടിച്ചെന്നും വിനയന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്തെത്തി. സംവിധായകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അന്യഭാഷ സിനിമകള്‍ മുന്നില്‍ മലയാളത്തിന് നാണക്കേട്.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. സിനിമ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. കുറച്ച് ആളുകള്‍ ഉപയോഗിക്കുന്നത് മലയാളം സിനിമയെ മുഴുവനായി ബാധിക്കുന്നു എന്നും അഭിലാഷ് പിള്ള പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button