News

അഫാനോട് ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കില്ല, കടബാധിതരാക്കിയക് ലോണ്‍ ആപ്പുകളെന്നും മാതാവ്

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി ട്വന്റിഫോറിനോട്. ആക്രമണത്തിന്റെ തലേ ദിവസം തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നിരുന്നു. വീട് വിറ്റാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. തങ്ങള്‍ക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയെന്നും മാതാവ് ഷെമി ട്വന്റിഫോറിനോട് പറഞ്ഞു.

കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടര്‍ക്ക് പണം തിരികെ കൊടുക്കാമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു.
ജപ്തി ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്കില്‍ പണം തിരിച്ചു അടയ്ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളില്‍ അഫാന്‍ അസ്വസ്ഥതന്‍ ആയിരുന്നെന്നും ഷെമി കൂട്ടിച്ചേര്‍ത്തു.

അഫാനോട് ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകര്‍ത്തു.എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല.
കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിനോട് എതിര്‍പ്പ് പേരുമലയിലെ വീട് വില്‍ക്കാന്‍ തടസ്സം നിന്നതിനാണ്. സല്‍മ ബീവിയോട് വലിയ സ്‌നേഹമായിരുന്നു. മാല പണയം വെയ്ക്കാന്‍ സല്‍മ ബീവിയോട് ചോദിച്ചിരുന്നു. എന്നാല്‍ നല്‍കില്ലെന്നു സല്‍മ ബീവി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button