തിരുവനന്തപുരം പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരനായ വളര്‍ത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു.
തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ പ്രതിക്കെതിരെ പോക്സോ കേസെടുത്ത് (POCSO Case)പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.