Cinema

സുരാജും ആസിഫലിയും ചേര്‍ന്നൊരു കോമഡി ചിത്രം! ‘അഡിയോസ്, അമിഗോ’ പോസ്റ്റര്‍ റിലീസ് ചെയ്തു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘അഡിയോസ്, അമിഗോ’ എന്നാണ് സിനിമയുടെ പേര്. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഡിയോസ്, അമിഗോ’. ഒരു കോമഡി എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. അതിനിടയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് ആസിഫ് അലിയും സൂരാജ് വെഞ്ഞാറന്മൂടും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ടൈറ്റില്‍ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ഇരു താരങ്ങളുടെയും ആരാധകര്‍ വിജയ പ്രതീക്ഷയിലാണ്.

Adios Amigo Poster Suraj Venjaramoodu and Asifali

കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ്- റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍- ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫര്‍- പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍- മഷര്‍ ഹംസ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്‌സ്.- ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍- ഓള്‍ഡ്മങ്ക്‌സ്, വിതരണം- സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button