നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരയുടെ പക്ഷത്താണെന്നു മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. വിധിയുടെ പൂര്‍ണ്ണരൂപം പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, അപ്പീല്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിന്നീട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതിയുടെ നിരീക്ഷണം. അതേസമയം, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.
ആകെ നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രഖ്യാപിച്ചത്. വിധിയെത്തുടര്‍ന്ന് കോടതി പരിസരത്ത് ദിലീപ് ആരാധകര്‍ മധുരവിതരണം നടത്തി സന്തോഷം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാന്‍ നിരവധി ആളുകള്‍ കോടതിയില്‍ എത്തുകയും ചെയ്തു.




