നടന് സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി

ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ്. നടന് വിദേശ പര്യടനം നടത്താന്‍ അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. സിദ്ദിഖിന്റെ പാസ്പോര്‍ട്ട് തിരികെ നല്കി. ഷാര്‍ജയില്‍ നടക്കുന്ന രാജകീയം സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് അനുമതി. മാര്‍ച്ച് 31ന് പാസ്പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണം.
സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദീഖ് കോടതിയില്‍ പാസ്പോര്‍ട്ട് നല്‍കിയത്. ഈ ഉപാധിയാണ് കോടതി ജോലി ആവശ്യങ്ങള്‍ക്കായി ഇളവ് നല്‍കിയത്. മാര്‍ച്ച് 31 വരെയാണ് കാലാവധി നല്‍കിയിരിക്കുന്നത്.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.



