Kerala

കെപിസിസിയുടെ പരിപാടിയിൽ നടൻ പ്രേംകുമാർ

കെപിസിസിയുടെ പരിപാടിയിൽ നടൻ പ്രേംകുമാർ. കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിൽ മുഖ്യതിഥിയായി പ്രേംകുമാർ പങ്കെടുക്കും. നാളെ വൈകിട്ട് 5.30 ക്കാണ് പരിപാടി നടക്കുക. കെ. സി വേണുഗോപാലും പരിപാടിയിൽ പങ്കെടുക്കും.

നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കുമെന്ന് സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു. എന്നാൽ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് പ്രേംകുമാർ തയ്യാറായിട്ടില്ല

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button