Kerala

പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ ഇന്ന് നടപടി; പൊലീസ് മര്‍ദനങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്

തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ പരാതി പ്രളയം. പൊലീസ് മര്‍ദനങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. തൃശ്ശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മര്‍ദിച്ച സംഭവത്തില്‍ ഇന്ന് നടപടിയുണ്ടാകും.

വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദര്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. ഇവരെ മര്‍ദ്ദിച്ച എസ്‌ഐ രതീഷിനെതിരെ ഒരു വര്‍ഷം മുന്‍പ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും ഇവര്‍ക്കെതിരെ നടപടി ആവശ്യം ശക്തമായതും. ഇതോടെയാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി എടുക്കുന്നത്.

2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മര്‍ദിച്ചത്. ഹോട്ടല്‍ മാനേജര്‍ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മര്‍ദിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിര്‍ത്തി മര്‍ദനം ഉണ്ടായത്. എസ്‌ഐ ഫ്ളാസ്‌ക് കൊണ്ട് തല്ലാന്‍ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാന്‍ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button