കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളില്‍ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
അതേസമയം, ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനാചരണം നടത്തരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ നിര്‍ദേശം സര്‍വകലാശാല ഡീനുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഈ പരിപാടി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ ഉത്തരവ്. എല്ലാ കോളജുകള്‍ക്കും ഇത് സംബന്ധിച്ച അടിയന്തിര അറിയിപ്പ് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.
ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാനത്തെ കലാലയങ്ങളില്‍ ഇന്ന് വിഭജന ഭീതി ദിനാചരണം നടക്കുമോ എന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം. കേരള, കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ ദിനാചരണത്തിന് നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്‌യുവും വ്യക്തമാക്കിയിട്ടുണ്ട്.