Cinema

അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’ ടൈറ്റില്‍ ടീസര്‍ പുറത്ത്

അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ‘വിത്ത് ലവ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍. എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രണയം, കോമഡി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റില്‍ ടീസര്‍ സൂചിപ്പിക്കുന്നു.

ഗുഡ് നൈറ്റ്, ലൌവര്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നല്‍കി ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസുമായി സഹകരിക്കുന്ന എംആര്‍പി എന്റര്‍ടൈന്‍മെന്റ്. ഹരിഷ് കുമാര്‍, കാവ്യാ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍, തേനി മുരുഗന്‍, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസര്‍- വിജയ് എം. പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ. ബാലമുരുകന്‍, ഗാനരചന- മോഹന്‍ രാജന്‍, സൌണ്ട് മിക്‌സിംഗ്- സുരന്‍ ജി,
സൌണ്ട് ഡിസൈന്‍- സുരന്‍ ജി- എസ്. അളഗിയകൂത്തന്‍, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജന്‍, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്‌സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയര്‍- ഹരിഹരന്‍ അരുള്‍മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ആര്‍ജെ സുരേഷ് കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ശരത് ജെ സാമുവല്‍, ടൈറ്റില്‍ ഡിസൈന്‍- യദു മുരുകന്‍, പബ്ലിസിറ്റി സ്റ്റില്‍സ്- ജോസ് ക്രിസ്റ്റോ, സ്റ്റില്‍സ്- മണിയന്‍, സഹസംവിധായകന്‍- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിന്‍ ജോസഫ്, ഹരിഹര തമിഴ്‌സെല്‍വന്‍, ബാനു പ്രകാശ്, നവീന്‍ എന്‍. കെ., ഹരി പ്രസാദ്, തങ്കവേല്‍, പിആര്‍ഒ- ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button