സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രിയിൽ

സംഗീത സംവിധായകൻ എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.10ഓടെയാണ് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എ ആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
സംഗീതസംവിധായകന്‍ ആര്‍ കെ ശേഖരിന്റെ മകനാണ് എ ആർ റഹ്മാൻ. പിതാവിന്റെ മരണത്തോടെ 1989ല്‍ എ അര്‍ റഹ്മാന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആ കാലത്ത് അദ്ദേഹം പി എസ് ബി ബി യില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യകാലങ്ങളില്‍ ശിവമണി, ജോണ്‍ അന്തോണി, രാജ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം റൂട്ട്‌സ് പോലെയുള്ള ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചിരുന്നു.