Kerala
കേച്ചേരിയിൽ സ്വകാര്യ ബസ്സും കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരുക്ക്

കുന്നംകുളം കേച്ചേരിയിൽ സ്വകാര്യബസ്സും കെഎസ്ആർടിസി ലോ ഫ്ലോർ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കേച്ചേരി തൂവാനൂർ പാലത്തിനു സമീപത്ത് വച്ച് അപകടമുണ്ടായത്.
തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസ്സും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന വിനോദ് എന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരു ബസ്സുകളിലായി ഉണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രൈവറ്റ് ബസ് റോഡിൽ നിന്ന് നീക്കം ചെയ്തു. കെഎസ്ആർടിസി ബസ് റോഡിൽ നിന്നും നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അപകടത്തെ തുടർന്ന് മേഖലയിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു.



