BlogKeralaNews

പുതിയ ലേബർ കോഡ്: സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ഇന്ന്

സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് 12 മണിക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഓൺലൈനായി ആണ് യോഗം.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കേന്ദ്രസർക്കാർ പാസ്സാക്കിയ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. കോഡിൽ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതും യോഗത്തിനുശേഷം തീരുമാനമാകും.

ഇടത് മുന്നണിയും ട്രേഡ് യൂണിയനുകളും അറിയാതെ ലേബർ കോഡുമായി ബന്ധപ്പെട്ട കരട് ചട്ടം സർക്കാർ തയ്യാറാക്കിയെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. കൂടിയാലോചനകൾ ഇല്ലാതെയാണ് ചട്ടം തയ്യാറാക്കിയതെന്നാണ് ട്രേഡ് യൂണിയൻ നേതാക്കളുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button