NationalNews

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കും ; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം മറക്കേണ്ടിവരും : രാഹുൽ ​ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ട് കൊള്ളയില്‍ ഹൈഡ്രജൻ ബോംബ് വരുന്നു. ബിജെപി കരുതീയിരുന്നോളു എന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍ ബീഹാര്‍ വിപ്ലവകരമായ സംസ്ഥാനമാണെന്നും രാജ്യത്തിന് വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി ‘വോട്ട് ചോര്‍ ഗഡ്ഡി ചോര്‍’ എന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്കാരോട് എനിക്ക് പറയാനുണ്ട്. അണുബോംബിനേക്കാള്‍ വലിയ എന്തെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ, അത് ഒരു ഹൈഡ്രജന്‍ ബോംബാണ്. ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു. വോട്ട് മോഷണത്തിന്റെ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ഉടന്‍ തന്നെ മനസ്സിലാകും-രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button