Blog
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേയ്ക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി നടത്തിയ മാര്‍ച്ചിനിടെ കോഴി ചത്തു ; മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി നടത്തിയ മാര്‍ച്ചിനിടെ കോഴി ചത്തതില്‍ പരാതി. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണു കോഴി ചത്തത്. കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും എസ്പിക്കും പരാതി നല്‍കിയത്.
കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിസിഎ അംഗം ഹരിദാസ് മച്ചിങ്ങലാണ് മൃഗസംരക്ഷണ മേധാവിക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും എസ്പിക്കും പരാതി നല്‍കിയത്.



