എ.എന്‍. ഷംസീറിന് ജിം ഒരുങ്ങുന്നു! ഫിറ്റ്‌നെസ്സ് സെന്ററിന് ടെണ്ടര്‍ ക്ഷണിച്ച് നിയമസഭ

0

തിരുവനന്തപുരം: നിയമസഭ സമ്മേളനം കഴിഞ്ഞതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ബോഡി ഫിറ്റ്‌നെസ് മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ്. നിയമസഭ വളപ്പിലെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ ആകര്‍ഷകമായ ജിമ്മും ഫിറ്റ്‌നെസ്സ് സെന്ററും ഒരുക്കുകയാണ് ഷംസീര്‍.

ഇതിനാവശ്യമായ ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ വാങ്ങാന്‍ നിയമസഭ സെക്രട്ടറിയേറ്റ് ഈ മാസം 16 ന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ടെണ്ടര്‍ സമര്‍പ്പിക്കണം. ഏറ്റവും മികച്ച ഉപകരണങ്ങള്‍ വേണമെന്നാണ് ഷംസീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എ.സി. ട്രേഡ് മില്‍, ലെഗ് കര്‍ള്‍ ആന്റ് ലെഗ് എക്‌സ്റ്റെന്‍ഷന്‍, കൊമേഴ്‌സ്യല്‍ ക്രോസ് ട്രെയിനര്‍ എന്നി ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. ഇതിന്റെയെല്ലാം സ്‌പെസിക്കേഷനും ടെണ്ടര്‍ വിശദാംശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാനത്തെ മികച്ച ജിം ട്രെയിനര്‍ തന്നെ ഷംസീറിനെ സഹായിക്കാന്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. സ്പീക്കറുടെ ഔദ്യോഗിക വസതിയായ ‘നീതി’ യില്‍ കഠിനമായി അധ്വാനിക്കാന്‍ തന്നെയാണ് ഷംസീറിന്റെ ഉദ്ദേശം.

ഫിറ്റ്‌നെസ് മെച്ചപ്പെടുത്താന്‍ ഔദ്യോഗിക വസതിയില്‍ ‘ ജിം’ ഒരുക്കുന്ന ഷംസീറിനെ മാതൃകയാക്കി ഒരു ജിം ചലഞ്ചിന് തന്നെ ഒരുങ്ങുകയാണ് മന്ത്രിമാരും. തങ്ങളുടെ ഔദ്യോഗിക വസതിയിലും ‘ ജിം’ സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടും.

ക്ലിഫ് ഹൗസില്‍ നീന്തല്‍കുളം ഉള്ളതിനാല്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ‘ജിം’ സ്ഥാപിക്കാന്‍ ആവശ്യപ്പെടില്ലെന്ന് കരുതാം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഷംസീറിന്റെ ഫിറ്റ്‌നസിനുവേണ്ടി ലക്ഷങ്ങള്‍ കണ്ടെത്തണമെന്ന ആശങ്കയിലാണ് ധനമന്ത്രി കെ.എന്‍. ാലഗോപാല്‍. അതിനിടയിലാണ് ഷംസീറിന്റെ മാതൃകയില്‍ ഔദ്യോഗിക വസതിയില്‍ ജിം വേണമെന്ന മന്ത്രിമാരുടെ ആവശ്യവും.

LEAVE A REPLY

Please enter your comment!
Please enter your name here