KeralaNews

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി സംഘടനാ തീരുമാനം; ആഡംബര വാഹന വിവാദത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഒ.ജെ. ജനീഷ്

ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്ന് ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു. പ്രവാസികളുടെ ക്ഷണം സ്വീകരിച്ചാണ് താൻ വിദേശയാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

യാത്രയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും വിദേശത്ത് ജയിലിൽ കഴിയുന്ന 32 മലയാളി കുടുംബങ്ങൾ തനിക്ക് നിവേദനം നൽകുകയും ചെയ്തു. എന്നാൽ ഈ പ്രധാന വിഷയങ്ങളൊന്നും വാർത്തയായില്ലെന്നും എന്നാൽ തനിക്കെതിരെ ഒരു ഫോട്ടോ മാത്രമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘തന്തവൈബ്’ എന്ന് താൻ പറഞ്ഞത് പോലും ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ജനീഷ് വ്യക്തമാക്കി. ആഡംബര വാഹന യാത്രാ വിവാദത്തിൽ ഓരോരുത്തർക്കും ഓരോ ജീവിതസാഹചര്യമാണുള്ളതെന്നും അതിനനുസരിച്ചായിരിക്കും പ്രതികരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തന്റെ ജീവിതസാഹചര്യത്തിൽ നിന്നാണ് പ്രതികരിക്കുന്നത്. വിഷയത്തിൽ ഇനി കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button