KeralaNews

എറണാകുളത്ത് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്; പ്രതി പിടിയിൽ

എറണാകുളം കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതി അനിൽ കുമാർ പിടിയിൽ. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വൈകുന്നേരമായിരുന്നു സംഭവം. യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അനിൽ കടന്നുകളയുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അമ്പാടിമൂലയിലുള്ള ഇടവഴിയിൽ വെച്ച് നാടിനെ നടുക്കിയ ഈ അക്രമസംഭവം നടന്നത്.

നാട്ടുകാർ ആദ്യം പ്രതിയെ പിടികൂടിയപ്പോൾ തീ കൊളുത്തിയത് നിഷേധിച്ചെങ്കിലും കൈ പൊള്ളലേറ്റ നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിനെ വിവരം അറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു. പെപ്പർ സ്‌പ്രേ മുഖത്ത് അടിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ പ്രശ്‌നത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രതി നാട്ടുകാരോട് പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശവാസികളിൽ നിന്നും ഹോസ്റ്റൽ അധികൃതരിൽ നിന്നും വിശദമായ മൊഴിയെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button