Blog

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞില്ല; വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് മന്ത്രി അറിയാതെയാണെന്ന് പറയുന്നു. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ വകുപ്പിൽ മാറിമാറി വന്നു.

അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button