Kerala

പിണറായിക്കെതിരെ ബോധപൂർവ്വമായ പുകമറ സൃഷ്ടിക്കുന്നു, കൈകൾ ശുദ്ധമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്: ടി.പി. രാമകൃഷ്ണൻ

മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലുകളിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇത് എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൈകൾ ശുദ്ധമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കിയതാണെന്നും, ഇ.ഡിയുടെ കണ്ടെത്തലുകൾ ശരിയാണെങ്കിൽ പിന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ വെല്ലുവിളിച്ചു. പിണറായി വിജയനെതിരെ ബോധപൂർവ്വം പുകമറ സൃഷ്ടിക്കുകയാണ് അന്വേഷണ ഏജൻസിയെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എമ്മിനെ തകർക്കാനുള്ള ലക്ഷ്യത്തോടെയാണ് പിണറായി വിജയനെ വേട്ടയാടുന്നത്. പിണറായിയുടെയും റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിൽ എന്തിനാണ് റെയ്ഡ് നടത്തിയത്? എന്നാൽ ഈ പരിശോധനകളിലെല്ലാം അന്വേഷണ സംഘത്തിന് അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button