News

തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി വിജയ്‌ക്ക് മുന്നിലുള്ളത് ആദ്യ നിർണായക പരീക്ഷണം

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ മന്ത്രിസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ എം.എൽ.എമാർ രാജിവച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇലക്ഷൻ കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാപുരം,​ മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധുരാന്തകത്ത് ടി.വി.കെയും ധാരാപുരത്ത് ഡി.എം.കെയും ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കമുള്ള അഞ്ച് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഹിർജി നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.തമിഴ്‌നാട്,​ പുതുച്ചേരി,​ പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി അഞ്ചു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അസമിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും. പുതുച്ചേരിയിൽ തട്ടൻചാവടി,​ പശ്ചിമബംഗാളിൽ റെജിനഗർ,​ നന്ദിഗ്രാം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. അസമിലെ നഗോൺ പാർലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാമനിർദ്ദേശ പത്രികകൾ ഈ മാസം 16 മുതൽ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button