
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ കത്ത്. കേരള സർക്കാരുമായി കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
അതേസമയം, പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയിൽ എതിർപ്പ് ശക്തമാകുകയാണ്. മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനുകൾ പോകുന്നതോടെ റെയിൽവേ ബജറ്റിൽ വിഹിതം വീണ്ടും കുറയും. ഇതോടെ ചരക്ക് വരുമാനത്തിന്റെ 60% ഇല്ലാതാകും. ട്രാക്കിൻ്റെ ദൂരം, വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ബജറ്റിൽ ഡിവിഷന് വിഹിതം നൽകുക. സോണിൽ മാറ്റം വന്നതോടെ സങ്കീർണത വർധിക്കാൻ സാധ്യതയുണ്ട്.
തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണത്തിന് യുഡിഎഫ് എംപിമാർ ഡിആർഎം ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. റെയിൽവേ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്ന് കാസർകോട് ജില്ലാ വികസന സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.




