‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി
കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.
നേരത്തെ സിജെപിക്ക് നല്കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കില്‍ പോലും കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്ന് സിജെപി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് സർക്കാർ പാലിക്കണമെന്ന് സിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തിരുന്നു. ബിഹാറില്‍ തേജ് പ്രതാപ് യാദവുള്‍പ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമരക്കാര്‍ക്കെതിരെ ഡല്‍ഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സിജെപി സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ആവശ്യപ്പെട്ടത്. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുളള വിശ്വാസ വഞ്ചനയാണെന്നും ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതിശക്തമായ പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്നുമാണ് സിജെപി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
CJP has called for another nationwide protest, alleging that the central government failed to fulfil promises made earlier
Latest News,
Central Government,
CJP,
CJP Protest,


