NationalNews

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ എത്തി ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം തുടരുന്നതിനിടെ, അമിത് ഷാ സഭയില്‍ എന്നെത്തുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന.

തിങ്കളാഴ്ച ലോക്‌സഭ നാലു ബില്ലുകളാണ് പരിഗണിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍, കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്. ഇതിനായി അമിത്ഷാ എത്തുമോയെന്ന് ഉറപ്പില്ല.

എത്തിയില്ലെങ്കില്‍ സഹമന്ത്രിമാരില്‍ ആരെങ്കിലും ബില്ല് അവതരിപ്പിച്ചേക്കും. ആഭ്യന്തര മന്ത്രി എത്താത്തതില്‍ ഇരുസഭകളിലും പ്രതിഷേധം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button