News

ട്രക്കുമായി കൂട്ടിയിടിച്ച് ബസ് കത്തി: ​എട്ട് മരണം, ഇരുപത്തിരണ്ടുപേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം. ഇരുപത്തിരണ്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. ഡൽഹി -മുംബയ് ദേശീയപാതയിൽ ഇന്ന് വെളുപ്പിന് 3.30 ഓടെയായിരുന്നു അപകടം.

ഋഷികേശിൽ നിന്ന് ഇൻഡോറിലേയ്ക്ക് മുപ്പത്തിയേഴ് യാത്രക്കാരുമായി വന്ന ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ബസിലുണ്ടായിരുന്ന എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ ആറ് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം,​ അപകട കാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button