News

ഏഴ് കോടി രൂപ നേരിട്ട് സ്ത്രീകളിലേക്ക്; കുടുംബ ബഡ്ജറ്റിന് കരുത്തായി പദ്ധതി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിയിലെ സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ക്ക് നേട്ടമെന്ന് മന്ത്രി സി.പി ജോണ്‍. സൗജന്യ യാത്ര കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ കൈവശം പണമെത്തുന്നതിനാല്‍ അത് കുടുംബ ബഡ്ജറ്റിനെ കാര്യമായി സഹായിക്കുന്നുവെന്നാണ് ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് പ്രതിദിനം 10 ലക്ഷം സ്ത്രീകള്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിലത് 15 ലക്ഷമായി ഉയര്‍ന്നു. ഇതുവഴി കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടാകുന്നുണ്ട്. എങ്കിലും സാമ്പത്തികമായ കാഴ്ചപ്പാടില്‍ പരിശോധിക്കുമ്പോള്‍ ദിവസേന ഏഴ് കോടിയിലധികം രൂപ സാധാരണക്കാരായ സ്ത്രീകളുടെ കൈകളില്‍ നേരിട്ട് എത്തിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

പ്രിയദര്‍ശിനി പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. പുതിയ നയത്തില്‍ വാഹനങ്ങള്‍ക്കൊപ്പം കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button