KeralaNews

തിരുവനന്തപുരത്തും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് മൂന്ന് കുട്ടികൾക്ക്

തലസ്ഥാനത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് റിപ്പോർട്ട്.

നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button