KeralaNews

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവ്; ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ ഷി​ഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും.

കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാ​ഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു ഇതിൽ ഒരാൾ ആശുപത്രി വിട്ടു. നിലവൽ മറ്റൊരാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗമാണ്. കുടലിനു ബാധിക്കുന്ന രോഗമാണ് വയറിളക്കവും പനിയുമാണ് രോഗലക്ഷണം ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വെള്ളവും ഭക്ഷണ സാമ്പിളും പരിശോധിക്കുമെന്നും അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുകാത്ത പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക കുടിവെള്ളത്തിലൂടെ രോഗം പകരുന്നത് തടയണമെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button