Kerala

സീക്രട്ട് സെഷൻ രേഖകൾ പൊതുഇടത്തിലെത്തിച്ചു; ധവളപത്ര വിവാദത്തിൽ വി.ഡി സതീശനെതിരെ തോമസ് ഐസക്!

തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിൽ ​ഗുരുതര ആരോപണവുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് രേഖകൾ വിശകലനം ചെയ്തതെന്നും ഗണ്യമായ ഭാഗം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സീക്രട്ട് സെഷനിലെ രേഖ അത്രയും പൊതു ഇടത്തിലെത്തിച്ചു. വിഡി സതീശൻ ഈ സാഹചര്യം വിശദീകരിക്കണമെന്നും ധനകാര്യ വിഭാഗത്തിലെ സീക്രട്ട് സെക്ഷനിലെ രേഖകൾ പുറത്ത് പോയതിൽ സ്പീക്കറുടെ തീരുമാനം കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ധവള പത്രത്തിൽ ഉപയോ​ഗിച്ചുവെന്നും എസ്‍സി, എസ്ടി പ്ലാൻ ഫണ്ടിന്റെ കാര്യത്തിലടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button