News
ഇഡി നീക്കം നിയമവിരുദ്ധം; ലക്ഷ്യം പാർട്ടിയിൽ കലാപമുണ്ടാക്കൽ; കേരള ഭരണകൂടത്തിനും പങ്കുണ്ട്’;ഇ.പി. ജയരാജൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോഗപ്പെടുത്തുന്നതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി – കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു




