News
തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി റെയ്ഡ്; വഴിയാധാരമായി സിപിഎം മുതിർന്ന നേതാക്കളുടെ കുത്തിയിരിപ്പ് സമരം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, വി ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്. മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനർ പ്രവർത്തകർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.




