KeralaNews

മകനെ അവഹേളിച്ചു’; വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭ കോടതിയിലേക്ക് ; അനുമതി നൽകാതെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ നേതൃത്വം

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ യു പ്രതിഭ. നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു.

അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button