
കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതിയായ സിൽവർലൈൻ പദ്ധതി നിന്നു പോകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നേരത്തെ തന്നെ വഴിക്ക് വെച്ച് നിർത്തിപ്പോയ പദ്ധതിയാണ്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചില്ല. പ്രതിപക്ഷ പാർട്ടികൾ അന്ന് ശക്തമായ എതിർത്തിരുന്നു. കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതി നിന്നു പോകുന്നുവെന്നും അതിപ്പോൾ പൂർണമായും നിർത്തലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പാരിയത്ത് കടവിൽ നടന്ന നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെയും അദ്ദേഹം പ്രതികരിച്ചു. എറണാകുളം ജില്ലയിൽ പാവപ്പെട്ടർക്ക് നേരെ പൊലീസ് അതിക്രമം നടക്കുന്നു.
പൊലീസ് ബലം ഉപയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചു. വലിയ ചെറുത്തുനിൽപ്പാണ് നടക്കുന്നത്. കർണാടക മോഡലാണ് നടക്കുന്നത്.
ബെംഗളൂരിനടുത്ത് നടന്നത് പോലെ വലിയ കടന്നുകയറ്റമാണ് എറണാകുളത്ത് നടക്കുന്നത്. ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം മുന്നോട്ടു വരും. സി പി ഐ എം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




